ബംഗളുരു: നഗരത്തില്‍ മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 22കാരന് പിടിയില്‍. ബി.ബി.എംപിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവൃത്തി നടത്തുന്ന ശരവണയാണ് പിടിയിലായത്. ജയനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് എടുക്കുകയായിരുന്നു. വീടിനടുത്ത് കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് വായമൂടിപ്പൊത്തി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഒച്ച വയ്ക്കാതിരിക്കാന്‍ വസ്ത്രംകൊണ്ട് വാ മൂടിക്കെട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട കടയുടമ പെണ്‍കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കായി പുറത്തു പോയതായിരുന്നു.
ഇവര്‍ തിരിച്ചെത്തി ഇയാളെ ചോദ്യം ചെയ്തെങ്കിലും സമ്മതിച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.