റാന്നിയില്‍ സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റ ആറു വയസ്സുകാരൻ മരിച്ചു

Breaking Kerala

പത്തനംതിട്ട : സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടു.റാന്നി പ്ലാങ്കമണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആരോണ്‍ പി വര്‍ഗീസ് ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

വ്യാഴാഴ്ച സ്‌കൂളില്‍ വച്ച്‌ കൂട്ടുകാരുമായി കളിക്കുന്നതിന് ഇടയ്ക്ക് ആരോണ്‍ വീണിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന ശേഷമാണ് കുട്ടി കൈക്ക് കടുത്ത വേദന ഉള്ളതായി വീട്ടുകാരെ അറിയിക്കുന്നത്. വീഴ്ചയില്‍ കുട്ടിയുടെ കൈക്കുഴ തെറ്റിയതായി മനസ്സിലാക്കിയ വീട്ടുകാര്‍ കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ വെച്ച്‌ കുട്ടിയുടെ കൈക്കുഴ ശരിയാക്കുന്നതിനു മുന്നാടിയായി കുട്ടിക്ക് അനസ്‌തേഷ്യ നല്‍കിയിരുന്നു. വൈകാതെ തന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. റാന്നിയിലെ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് വീട്ടുകാര്‍ ആരോപണമുന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *