ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഇരുവരും ഏറ്റുവാങ്ങി. ഇതിനോടൊപ്പമാണ് ചടങ്ങിലേക്കുള്ള ക്ഷണവും നൽകിയത്.
രാഷ്‌ട്രീയ സ്വയംസേവക് സംഘം കാര്യകർത്താക്കാൾ നേരിട്ടെത്തിയാണ് രൺബൂരിനെയും ആലിയയും ക്ഷണിച്ചത്.രാഷ്‌ട്രീയക്കാർ, ബോളിവുഡ് സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, വ്യവസായികൾ തുടങ്ങി 7,000-ത്തിലധികം പേർ ക്ഷേത്ര ട്രസ്റ്റായ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രയുടെ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.
ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകാനും ക്ഷേത്ര ട്രസ്റ്റിന് വ്യക്തമാക്കിയിരുന്നു.