ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനം : നാലു പേര്‍ കസ്റ്റഡിയില്‍

Breaking National

ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനം കേസില്‍ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.പ്രതിയ്ക്കെതിരെ യുഎപിഎ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തി.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പൊലിസ് കണ്ടെത്തി.

കഫെയ്ക്ക് സമീപത്തെ സിസിടിവിയില്‍ നിന്നാണ് യുവാവിൻ്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന.

ബംഗളൂരു, ഹുബ്ബള്ളി, ദർവാഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നിലവില്‍ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണർ ബി. ദയാനന്ദ വ്യക്തമാക്കി.

പ്രതി കഫെയിലേയ്ക്ക് വന്നതും പോയതും ബിഎംടിസി ബസിലാണെന്ന് പൊലീസ് കണ്ടെത്തി. അതുകൊണ്ടു തന്നെ ബസുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൊപ്പിയും മാസ്കും ധരിച്ചെത്തിയ പ്രതി പത്ത് മിനിറ്റാണ് കഫെയില്‍ ചിലവഴിച്ചത്. 11.35ന് കഫെയില്‍ എത്തിയ പ്രതി, 11.44 വരെ അവിടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *