കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ല : രമേശ്‌ ചെന്നിത്തല

Breaking Kerala

തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിൻ്റെ അളവുകോല്‍ എന്ന മട്ടില്‍ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്ന് രമേശ് ചെന്നിത്തല.നർത്തകിയുടെ പരാമർശങ്ങള്‍ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരമ്ബര്യത്തിന് ചേർന്നതല്ല. കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച്‌ ചിന്തിക്കുന്നത് വംശീയമാണ്.

കേരളത്തില്‍ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കും. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *