ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലിയെന്ന് ശശി തരൂർ എം പി. അയോധ്യ രാമ ക്ഷേത്ര സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവർ തന്നെ എടുക്കട്ടെയെന്ന് ശശി തരൂർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമ ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദർശിച്ചാൽ ജനം അത് വേറെ രീതിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലി: ശശി തരൂർ എം പി
