പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘർഷത്തിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ

Kerala National

അയോധ്യ പ്രാണപ്രതിഷ്ഠ ദിനത്തിലെ സംഘർഷത്തിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ. ബിടെക് വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് 2025 ജനുവരി 30 വരെ സസ്പെൻ്റ് ചെയ്തത്. പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച എബിവിപി പ്രവർത്തകർക്കെതിരെ ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡ് ഉയർത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ക്യാമ്പസിൽ സംഘർഷം ഉണ്ടാവുകയും തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *