ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’യില്‍ രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ലൈക്ക പ്രൊഡക്ഷൻസാണ് തലൈവര്‍ 170 നിര്‍മാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.