ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജയിലർ

Entertainment

രജനികാന്തിന്റെ ‘ജയിലര്‍’ കുതിപ്പ് തുടരുകയാണ്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രം ആളെക്കൂട്ടുന്നു. ഇപ്പോഴിതാ ‘ജയിലര്‍’ 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോര്‍ട്ട്.

രജനികാന്തിന്റെ ‘ജയിലര്‍’ 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇത് വെറും 10 ദിവസത്തിനുള്ളിലാണ്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഹൗസ് ഫുളാണ് ഷോയാണ് തിയറ്ററുകളില്‍ നടക്കുന്നത്.

അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് ‘ജയിലര്‍’. സാധാരണക്കാരനായുള്ള ആരംഭത്തില്‍ നിന്ന് പതുക്കെ ചിത്രം പുരോഗമിക്കുമ്പോള്‍ മാസ് നായകനായി മാറുന്ന രജനികാന്ത് കഥാപാത്രത്തെയാണ് ‘ജയിലറി’ല്‍ കാണാനാകുക. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ‘ജയിലറി’നെ സ്വീകരിക്കുന്നതും. മലയാളത്തില്‍ നിന്ന് മോഹൻലാലും എത്തിയപ്പോള്‍ ചിത്രത്തില്‍ കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും എത്തി മാസായപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായും ‘ജയിലറി’നെ ആകര്‍ഷകമാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *