കോട്ടയം: അതിശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് അവധി.
കോട്ടയം താലൂക്കിൽ മാത്രം 15 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഒരു ക്യാമ്പു വീതമാണുളളത്. 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്പുകളിലുളളത്. ഇതിൽ 97 പുരുഷൻമാരും 88 സ്ത്രീകളും 54 കുട്ടികളുമുണ്ട്.