കൊച്ചി:വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ സെപ്തംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ബുധനാഴ്ച മുതൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.കൊല്ലം, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ്.
കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിന് മുകളിലായും തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.