കടുത്തുരുത്തി: കനത്ത മഴയെത്തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. ആയാംകുടി എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. അഞ്ച് കുടുംബങ്ങൾ ക്യാംപിൽ ഉണ്ട് .കനത്ത മഴയിൽ വലിയ തോടും ചുള്ളിത്തോടും കര കവിഞ്ഞാണ് താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായത്. ആപ്പുഴ, എരുമത്തുരുത്ത്, കാന്താരിക്കടവ്, വെള്ളാശേരി ,മുക്കം പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്
കനത്ത മഴ: കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി
