തിരുവനന്തപുരം: തീവ്രമഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു.കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കഴക്കൂട്ടം 110 കെവി സബ്‌സ്റ്റേഷനു സമീപമുള്ള തെറ്റിയാര്‍ തോട്ടില്‍ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള , യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നി 11 കെവി ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഈ ഫീഡറുകള്‍ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂര്‍, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
മഴകെടുത്തി : കഴക്കൂട്ടം സബ്‌സ്റ്റേഷനില്‍ വെള്ളം കയറുന്നു
