തിരുവനന്തപുരം: മഴ ഭീഷണി മാറാതെ തന്നെ! വെള്ളിയാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മാലിദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്.
നാളെയോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴിയും രൂപപ്പെടും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.