കാസറഗോഡ്: പാളത്തിൽ കല്ലുകൾ വയ്ക്കുന്നത് പൊലീസിന് തലവേദനയാകുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തിലാണ് സംഭവം. ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ പാളത്തിൽ ചെറിയ ജെല്ലി കല്ല് വെക്കുകയായിരുന്നു. കുട്ടികളായതിനാൽ പൊലീസ് കേസുടുക്കാതെ വെറുതെ വിട്ടു. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാൻ വേണ്ടിയാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ പൊലീസിന് നല്കിയ മൊഴി. ജില്ലയിൽ ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണ്. ഒരു മാസത്തിനെതിരെ നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇനിയും ഇത് തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.