തിരുവനന്തപുരം: കാട്ടുമൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗീയ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.വിജയൻ സ്ഥിരമായി റിയാസിന്റെ മുഖം മാത്രം കാണുമ്പോഴാണ് യുവജന നേതാക്കളോട് പുച്ഛം തോന്നുന്നത്. .കേരളത്തിലെ യുവനേതാക്കളെല്ലാം റിയാസിനെപ്പോലെയല്ലെന്ന് വിജയൻ ആദ്യം മനസ്സിലാക്കണമെന്നും രാഹുൽ പറഞ്ഞു.ഞങ്ങളെ വിരട്ടാൻ നോക്കണ്ട. ഷിയാസിനേയും മാത്യുവിനേയും അറസ്റ്റ് ചെയ്‌തുകൊണ്ടുപോയി കൈകാര്യം ചെയ്യാമെന്നന്നോ കരുതുന്നത്? പേടിപ്പിക്കാനായി വിജയൻ നിൽക്കേണ്ട.
ഞങ്ങൾ നിരാഹാര പന്തലിലാണിരിക്കുന്നത്. മോർച്ചറിയിലെ മൃതശരീരങ്ങളല്ല. ഞങ്ങളുടെ പ്രവർത്തകരെ കൈകാര്യം ചെയ്യാൻ പൊലീസിറങ്ങിയാൽ ആ പൊലീസിനെ കൈകാര്യം ചെയ്യാനൊക്കെ നമുക്കറിയാം- രാഹുൽ പറഞ്ഞു.സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം, എസ്എഫ്ഐ വിചാരണ കോടതികൾ അടച്ചുപൂട്ടുക, ഇടിമുറികൾ തകർക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
കാട്ടുമൃഗങ്ങളെ നാണിപ്പിക്കുന്ന മൃഗീയ മനസ്സാണ് മുഖ്യമന്ത്രിക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
