അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സമൻസ്. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നാണ് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്.ഈ മാസം 27ന് നേരിട്ട് ഹാജരാകാനാണ് പറയുന്നത്.അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനം ഇന്ന് മുംബൈയില്‍ നടക്കും. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളെ കൂടാതെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം മഹാ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനായി മുംബൈയിലെ ശിവാജി പാർക്കില്‍ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
രാഹുല്‍ ഗാന്ധിക്ക് അപകീര്‍ത്തിക്കേസില്‍ സമൻസ്
