ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസ്. റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ചാണ് ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തത്.
നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്ന് വ്യത്യസ്തമായ വഴിയിലൂടെയാണ് യാത്ര നടത്തിയതെന്നും ഇത് ജോർഹട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നുമാണ് പോലീസ്പറയുന്നത്.
യാത്രയുടെ മുഖ്യ സംഘാടകൻ കെ ബി ബൈജു ഉൾപ്പെടെ ഏതാനും പേർക്കെതിരെയും ജോർഹട്ട് സദർ പോലീസ് കേസെടുത്തിട്ടുണ്ട്.
കെബി റോഡു വഴി പോകാനാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ യാത്ര മറ്റൊരു വഴിക്ക് തിരിഞ്ഞത് വന്‍ തിരക്കും ഗതാഗത സ്തംഭനത്തിനും ഇടയാക്കിയെന്നും പൊലീസ് പറയുന്നു.
എന്നാല്‍ റൂട്ട് മാറ്റിയില്ലെന്നും യാത്രയ്ക്ക് ലഭിച്ച ജനപിന്തുണയില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പകവീട്ടുകയാണെന്ന് സംഘാടകര്‍ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര വ്യാഴാഴ്ചയാണ് അസമിൽ പ്രവേശിച്ചത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസ്
