രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്

National

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക്. നാഗാലാൻഡിലെ തുളിയിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. ഇന്ന് അസമിലേക്ക് പ്രവേശിക്കുന്ന യാത്ര 17 ജില്ലകളിൽ കൂടി കടന്ന് പോകും. 8 ദിവസമാണ് അസമിലെ യാത്ര 833 കിലോമീറ്റൻ സഞ്ചരിക്കും.

അതേസമയം, യാത്രയെ തടസപ്പെടുത്താൻ അസം സർക്കാർ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. യാത്രയുടെ ഭാഗമായി ഗ്രൗണ്ടുകൾ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാൽ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഈ ആരോപണങ്ങൾ തള്ളിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *