രാഹുൽ ഗാന്ധിക്ക് പിഴ ചുമത്തി മഹാരാഷ്ട്രയിലെ താനെ കോടതി. അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ വൈകിയതിനാണ് പിഴ. 881 ദിവസം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി നോട്ടീസിന് മറുപടി നൽകിയില്ല. ഇതിനെ തുടർന്നായിരുന്നു കോടതി നടപടി.
ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മാപ്പപേക്ഷ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി എംപിയാണ് സ്ഥിരാമയി ഡൽഹിയിൽ താമസിക്കുന്നതാണ്. കൂടാതെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.