രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി. ഇനി രാഹുല്‍ ഗാന്ധിക്ക് വീണ്ടും വയനാട് എംപിയായി ലോക്സഭയില്‍ പ്രവേശിക്കാം. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ലമെന്‍റിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇന്ന് തന്നെ രാഹുല്‍ സഭയില്‍ ഹാജരാകുമെന്നും അറിയിച്ചു.
പ്രസംഗത്തിനിടെ നടത്തിയ ‘മോദി’ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിലാണ് അദ്ദേഹത്തിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞാല്‍ അയോഗ്യതയില്‍ നിന്നൊഴിവാകുമായിരുന്നെങ്കിലും രാഹുല്‍ അതിന് തയ്യാറായില്ല. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്നായിരുന്നു മറുപടി.