കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന 2018 ലെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
2018ല്‍ ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ രാഹുലിന് സിവില്‍ കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.