മുഴുവന്‍ കര്‍ഷകരുടെ കടവും എഴുതി തള്ളും: ഛത്തീസ്ഗഡില്‍ വമ്പന്‍ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

Breaking National

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഢില്‍ വമ്ബൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ ആരോപിച്ചു. താന്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറയുന്നത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘ബിജെപിക്ക് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ല. അവര്‍ക്ക് അദാനിയുടെ വായ്പ മാത്രമേ എഴുതിത്തള്ളാന്‍ കഴിയൂ. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ അത് ചെയ്തു. ഛത്തീസ്ഗഡിലെ കര്‍ഷകരുടെ കടങ്ങള്‍ ഞങ്ങള്‍ വീണ്ടും എഴുതിത്തള്ളുമെന്ന് ഒരിക്കല്‍ കൂടി ഞാന്‍ വാഗ്ദാനം ചെയ്യുന്നു.ബിജെപി കര്‍ഷകരുടെ പണം അദാനി ഗ്രൂപ്പിന് നല്‍കുകയാണ്. അവര്‍ രണ്ട് മൂന്ന് വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്’, രാഹുല്‍ ഗാന്ധി ആരോപിച്ചു.ഛത്തീസ്ഗഢിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിനു പുറമേ, സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സൗജന്യ വിദ്യാഭ്യാസവും രാഹുല്‍ വാഗ്ദാനം ചെയ്തു. ‘നിങ്ങള്‍ക്കായി ഞങ്ങള്‍ ‘കെജി ടു പിജി’ എന്ന് വിളിക്കുന്ന ഒരു പ്രധാന ചുവടുവെപ്പ് നടത്താന്‍ പോകുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദംവരെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അവര്‍ പണം നല്‍കേണ്ടതില്ല’, രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *