വയനാട്ടില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുൽ ഗാന്ധി എംപി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീട് സന്ദർശിക്കാത്തത് ആദിവാസികളോടുള്ള അവഗണനയെന്ന് മുന്‍ എംഎല്‍എയും എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനറുമായ സി കെ ശശീന്ദ്രൻ. എല്ലാകാര്യത്തിലും കത്തെഴുതുന്ന രാഹുൽ ഗാന്ധി ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടില്ലെന്നാണ് ആരോപണം.