തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ അച്ഛൻ രംഗത്ത്.കേസിൽ പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെ പ്രതി ചേർക്കണമെന്ന് സിദ്ധാർഥൻറെ അച്ഛൻ ആവശ്യപ്പെട്ടു. ഡീനിന് എല്ലാ കാര്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഡീൻ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും
ആരോടും ഒന്നും പറയരുതെന്ന് വിദ്യാർഥികൾക്ക് ഡീൻ നിർദേശം നൽകിയിരുന്നുവെന്നും സിദ്ധാർഥന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സിദ്ധാർഥൻറെ മരണത്തിൽ ഡീനിനോട് സർവകലാശാല രജിസ്ട്രാർ വിശദീകരണം തേടി.
കോളജ് ക്യാമ്പസിൽ ദിവസങ്ങളോളം സിദ്ധാർഥൻ മർദ്ദനത്തിനിരയായിട്ടും സംഭവം അറിയാൻ വൈകിയതിലാണ് വിശദീകരണം തേടിയത്.