കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്നാണ് കുതിരയെ അവശ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിര ആണിത്. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു.
മൂന്നോ നാലോ ദിവസം കുതിര കൂടി ജീവിച്ചേക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. നിലവിൽ കുതിര അവശനിലയിലാണ്. ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻ കരുതലെടുക്കാൻ നിർദേശമുണ്ട്. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗം കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നാണ് ഡോക്ടർ നിർദേശം നൽകിയിട്ടുണ്ട്.