സർവ്വ കളാശകളിലെ ബിജെപി പ്രാതിനിധ്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് മന്ത്രി ആർ ബിന്ദു.
ഗവർണറുടേത് വ്യക്തമായ സംഘപരിവാർ അജണ്ടയെന്നും മന്ത്രി ആരോപിച്ചു. പ്രാകൃതമായ അന്തരീക്ഷം സർവകലാശാലയിൽ രൂപപ്പെടുത്താൻ സംഘടിതമായ ശ്രമമാണ് നടക്കുന്നത്.
എവിടെ നിന്നോ ലഭിച്ച പേരുകളാണ് ഗവർണർ നൽകിയത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കും. സർവകലാശാലകൾ കാവിവത്ക്കരിക്കുകയാണ് ലക്ഷ്യം. പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിന് വിദ്യാഭ്യാസത്തെ ആയുധമാക്കുന്നുവെന്നും സർവകലാശാലകളെ സംഘപരിവാർ വേദികളാക്കി മാറ്റുന്നുവെന്നും മന്ത്രി ആരോപിച്ചു.