ഭിന്നശേഷി സംവരണത്തിന് 292 തസ്തിക കൂടി

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ 292 തസ്തിക കണ്ടെത്തിയതായി മന്ത്രി ഡോ.ആര്‍ ബിന്ദു.
ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി സാമൂഹ്യനീതി വകുപ്പ് നിലവില്‍ കണ്ടെത്തിയ 971 തസ്തികകള്‍ക്ക് പുറമെയാണിതെന്നും മന്ത്രി അറിയിച്ചു.നാല് ബഡ്‌സ് സ്‌കൂളുകള്‍ ഏറ്റെടുക്കും. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ നാല് ബഡ്സ് സ്‌കൂളുകള്‍ കൂടി സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് കേരള സാമൂഹ്യസുരക്ഷാ മിഷന് കൈമാറുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.ജില്ലയിലെ എന്‍മകജെ, പനത്തടി, ബദിയടുക്ക, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ നാല് ബഡ്സ് സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്. 2023-2024 സാമ്ബത്തിക വര്‍ഷത്തില്‍ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ ഫണ്ടില്‍ നിന്നും 1,86,15,804/ രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *