സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍

Kerala

കോഴിക്കോട്: നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍. പ്രതിയുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും പകര്‍ത്തിയെടുക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ഈ മുറിയില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രതിയില്‍ ഉണ്ടാകുന്ന നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ തുടങ്ങിയവ പകര്‍ത്തി സൂക്ഷിച്ച് വയ്ക്കാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളുമാണ് ഈ മുറിയിലുള്ളത്. പൂര്‍ണ്ണമായും ശീതീകരിച്ച ഈ മുറിയില്‍ റിക്കോഡിങ് ക്യാമറ, 180 ഡിഗ്രി ദൃശ്യപരതയുള്ള നാല് ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *