ക്വീര്‍ ആര്‍ട്ടിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

National

ഭോപാല്‍: സൈബറിടത്തിലെ വിദ്വേഷ കമന്റുകളെ തുടര്‍ന്ന് ഉജ്ജയിനില്‍ നിന്നുളള ക്വീര്‍ ആര്‍ട്ടിസ്റ്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇന്‍സ്റ്റഗ്രാം റീല്‍സിന് താഴെ വന്ന വിദ്വേഷ കമന്റുകളെ തുടര്‍ന്ന് ജീവനൊടുക്കിയത്.

‘മെയ്ഡ് ഇന്‍ ഹെവന്‍’ എന്ന വെബ് സീരീസ് നടി ത്രിനേത്ര ഹല്‍ദാര്‍ ഗുമ്മരാജുവാണ് പതിനാറുകാരന്‍ ജീവനൊടുക്കിയതായി അറിയിച്ചത്.പ്രാംഷുവിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലെ കമന്റ് ബോക്‌സില്‍ വന്ന 4000ലധികം സ്വവര്‍ഗ്ഗാനുരാഗ പരാമര്‍ശങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് നടി ത്രിനേത്ര ഹല്‍ദാര്‍ ഗുമ്മരാജു ആരോപിച്ചു. 16,500-ലധികം ഫോളോവേഴ്സുളള ‘ഗ്ലാമിറ്റുപ്വിത്ത്പ്രാന്‍ഷു’ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ഉടമയാണ് പ്രാംഷു.

ദീപാവലി ദിനത്തില്‍ സാരിയുടുത്ത് ഒരു ഇന്‍സ്റ്റാഗ്രാം ട്രാന്‍സിഷന്‍ റീല്‍ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകള്‍ നിറഞ്ഞ്. എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയില്‍ നിന്നുളളവര്‍ക്ക് സുരക്ഷിത ഇടം നല്‍കുന്നതില്‍ മെറ്റ ഉടമസ്ഥതയിലുളള ഇന്‍സ്റ്റഗ്രാം പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുവെന്നും നടി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *