അടിസ്ഥാന രഹിതമായ വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. തന്റെ പേരിലുള്ള മിച്ച ഭൂമിക്കേസിൽ താമരശേരി ലാന്‍ഡ് ബോർഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചു.
തനിക്കെതിരെ പരാതി നൽകിയ പൗരാവകാശ പ്രവർത്തകനെന്ന് വാദിക്കുന്ന കെ വി ഷാജിയെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് നവകേരള സദസ്സിൽ പരാതി കൊടുപ്പിച്ചു. തുടർന്ന് മറ്റൊരിടത്ത് മുഖ്യമന്ത്രിയോട് ഇതിനെ കുറിച്ച് ചോദ്യം ചോദിപ്പിച്ചു. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ അദ്ദേഹം തന്നെ സഹായിക്കുന്ന നിലപാടെടുക്കുന്നുവെന്ന രീതിയിൽ വാർത്ത നൽകുന്നുവെന്നും പി വി അൻവർ ആരോപിച്ചു.