നിയമസഭയിൽ വി ഡി സതീശനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പി വി അൻവർ. കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും അൻവർ ആരോപിച്ചു. കോടികളുടെ അഴിമതിയാണ് സതീശൻ നടത്തിയതെന്നാണ് അൻവറിന്റെ ആരോപണം. കർണാടകയിലെയും ഹൈദരബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്നതാണ് അൻവർ ഉയർത്തുന്ന പ്രധാന ആരോപണം. ഇതിനായി 150 കോടി സതീശന്റെ കയ്യിലെത്തിയെന്നും അനവർ ആരോപിക്കുന്നു.
വി ഡി സതീശൻ കോടികളുടെ അഴിമതി നടത്തി: പി വി അൻവർ
