പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും

Kerala

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഉമ്മൻ‌ചാണ്ടിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇനി തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം തിരഞ്ഞെടുപ്പു വിഷയത്തിൽ ചർച്ച നടക്കും.
ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേർപാടുണ്ടായാൽ അവരുടെ കുടുംബത്തിൽനിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി. ടി.എം.ജേക്കബ് അന്തരിച്ചപ്പോൾ മകൻ അനൂപ് ജേക്കബ് പിറവത്തും, ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ മകൻ കെ.എസ്.ശബരീനാഥൻ അരുവിക്കരയിലും, പി.ടി.തോമസ് അന്തരിച്ചപ്പോൾ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലും സ്ഥാനാർഥിയായി. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ പിൻഗാമി കുടുംബത്തിൽനിന്നുള്ള ആളാകാനാണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *