പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥി

Breaking Kerala

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി ജെയ്ക്ക് സി തോമസ് തന്നെ മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് പുതുപ്പള്ളിയിൽ നടന്നത്. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് വെറും 9044 വോട്ടിനാണ്. ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. അടുത്ത മാസം 5 നാണു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *