പോളിംഗ് ശതമാനം 40 പിന്നിട്ട് പുതുപ്പള്ളി

Breaking Kerala

കോട്ടയം: പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംഗ്. നിലവിൽ പോളിംഗ് ശതമാനം 40 ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെനീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

Leave a Reply

Your email address will not be published. Required fields are marked *