കൊല്ലം: പുതുപ്പള്ളിയിലെ യുഡിഎഫിന് ഉണ്ടാകുന്ന വിജയം ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനും എതിരായ ജനങ്ങളുടെ മറുപടി ആകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ്. നാടിനെ പിന്നോട്ട് അടിക്കുകയാണ് ഇരുസർക്കാരുകളും ചെയ്യുന്നത്. വിലക്കയറ്റം മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്. യുവാക്കൾ കടുത്ത നിയമന നിരോധനം നേരിടുന്നു. സർവ്വ മേഖലകളിലും പ്രതിസന്ധി തീർത്ത സർക്കാരുകൾക്കെതിരെ ജനങ്ങളിലുള്ള രോഷം പ്രകടിപ്പിക്കുന്നതിനുള്ള അവസരമായി പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ അവർ കാണും. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ വേട്ടയാടിയവർക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.