പുതുപ്പള്ളി വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകൾ അൽപ്പ സമയത്തിനകം

Breaking Kerala

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ആരംഭിച്ചു. 10 മിനിറ്റ് വൈകി 08:10-നാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 20 മേശകളിലാണ് വോട്ടെണ്ണൽനടക്കുന്നത്. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽതപാൽവോട്ടുകളും ഒരു മേശയിൽസർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും ആണ് എണ്ണുന്നത്.

തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക്‌ നൽകിയ ശേഷമാണ് വോട്ടെണ്ണൽ. അയർക്കുന്നം പുന്നത്തുറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ വിവരങ്ങളാണ്‌ ആദ്യം പുറത്ത്‌ വരിക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന  ക്രമത്തിലായിരിക്കും എണ്ണുക.

Leave a Reply

Your email address will not be published. Required fields are marked *