കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. 73.04 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അതിരാവിലെ മുതൽ മിക്ക പോളിംഗ് ബുത്തുകളിലും അനുഭവപ്പെട്ട തിരക്ക് അവസാന മണിക്കൂറുകളിലും പ്രകടമായി. പലയിടത്തും പോളിംഗ് സമയം വൈകി.
2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പിനിടെ മണ്ഡലത്തിലെ ചില ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും വോട്ട് ചെയ്യാനുള്ള ആളുകളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. അതേസമയം, ചില ബൂത്തുകളില്‍ വോട്ടിങ് നടപടികള്‍ വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും മറ്റു നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.