പൂനെയില്‍ ഹെലികോപ്ടർ തകർന്നു വീണു; നാല് പേർക്ക് പരിക്ക്

National

പൂനെ: പൂനെയില്‍ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. അപകടത്തില്‍ നാല് പേർക്ക് പരിക്ക്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്.

സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ക്യാപ്റ്റൻ ആനന്ദ്, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്പി റാം എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൂനെ റൂറല്‍ പോലീസ് മേധാവി പങ്കജ് ദേശ്മുഖ് പറഞ്ഞു.

ക്യാപ്റ്റൻ ആനന്ദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *