ന്യൂഡല്‍ഹി: നടൻ ആര്‍ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മുൻ ചെയര്‍മാൻ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് മൂന്നിന് അവസാനിച്ചിരുന്നു. നടൻ അനുപം ഖേര്‍ ഒരു വര്‍ഷം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു.
സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
“പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റും ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂര്‍വ്വമുള്ള ആശംസകള്‍. നിങ്ങളുടെ വിശാലമായ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്ബന്നമാക്കുമെന്നും പോസിറ്റീവ് ആ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്നും എനിക്ക് ഉറപ്പുണ്ട്”, അനുരാഗ് താക്കൂര്‍ കുറിച്ചു.
നടൻ, സംവിധായകൻ, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ വ്യക്തിയാണ് ആര്‍ മാധവൻ. മണിരത്നത്തിന്റെ അലൈപായുതൈ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ഈ വര്‍ഷത്തെ ദേശീയ പുരസ്കാരത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് മാധവന്റെ റോക്കട്രി: ദി നമ്ബി ഇഫക്റ്റ് എന്ന ചിത്രം നേടിയിരുന്നു. നാല് ഫിലിം ഫെയര്‍ സൗത്ത് അവാര്‍ഡുകള്‍, മൂന്ന് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്