കിടങ്ങൂർ: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി സീനിയർ നേതാവുമായ പി ടി ജോസഫ് പുറത്തേൽ ( ഏപ്പ് ചേട്ടൻ 87 ) അന്തരിച്ചു. ദീർഘകാലം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
ഭൗതികശരീരം 27/10/2023 വെള്ളിയാഴ്ച 4.15 ന് കിടങ്ങൂർ ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപം പൊതുദർശനത്തിനു ശേഷം 4.45 ന് സ്വവസതിയിലേക്ക് എത്തിക്കും. ശനിയാഴ്ച (28/10/2023) രാവിലെ ആറുമണിക്ക് തീർത്ഥം പ്രസ് റോഡിലുള്ള സഹോദരൻ ചാക്കോച്ചന്റെ വസതിയിൽ ഭൗതികശരീരം കൊണ്ടു വന്ന് 10.30 ന് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.അതിനുശേഷം പള്ളിയങ്കണത്തിൽ വച്ച് അനുശോചന യോഗവും ഉണ്ടായിരിക്കും.