വികലാംഗനായ വിമുക്തഭടന്റെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണം: പി എസ് അനുതാജ്

Uncategorized

ശൂരനാട്: വികലാംഗനായ വിമുക്തഭടൻ ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് കൂടിയായ വിമുക്തഭടന്റെ മരണത്തിന് പിന്നിലെ നിഗൂഢത പുറംലോകത്തേക്ക് കൊണ്ടുവരണം. ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ബിജുവിനുനേരെ ആക്രമണം നടന്നിരുന്നു. അതും മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നാണ്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്നും പി എസ് അനുതാജ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *