ന്യൂഡല്‍ഹി: ഹരിയാന – പഞ്ചാബ് അതിർത്തിയിലെ കർഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്. ശംഭുവിൽ കഴിഞ്ഞ ദിവസം കർഷകൻ ഗ്യാൻ സിംഗ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിലും പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഗ്യാൻ സിംഗിൻ്റെ കുടുംബം ഉന്നയിക്കുന്നത്. കണ്ണീർവാതക പ്രയോഗത്തിന് ശേഷമാണ് മരിച്ച കർഷകന് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു.
കർഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്
