സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഇത് വെല്ലുവിളിയാണ് എന്ന കാരണത്താലാണ് നിരോധനം. രക്ഷിതാക്കള്‍ക്കും ഇത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. അതുകൊണ്ട് രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്‌കൂളിലെ പഠന സമയത്തിനു ശേഷം വീണ്ടും മണിക്കൂറുകള്‍ നീളുന്ന ഈ രാത്രികാല പഠന ക്ലാസുകള്‍ അശാസ്ത്രീയമാണ്.
കൂടാതെ പാരലല്‍ കോളേജുകളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പഠന വിനോദയാത്രകള്‍ നിര്‍ത്തലാക്കി. പഠന വിനോദയാത്രകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.എന്നാൽ അത് ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും പാലിക്കുന്നില്ലെന്നും വിനോദയാത്രക്കായി കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നെന്നും ഉത്തരവില്‍ പറയുന്നു.