കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി ചേമഞ്ചേരിയിലാണ് സംഭവം. കണ്ണൂർ സ്വദേശി ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ് (19) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മുഹ്സിന് പരിക്കുകളുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു
