ശക്തി പദ്ധതി പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബെം​ഗളൂരുവിൽ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടന

National

ബെം​ഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന്റെ ശക്തി പദ്ധതി തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബെം​ഗളൂരുവിൽ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഫെഡറേഷൻ. ഞായറാഴ്ച അർധ രാത്രി മുതൽ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അർധ രാത്രിവരെ നീളും. തലസ്ഥാന നഗരിയിൽ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സർവീസ് നിർത്തും. ബന്ദിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാരിന്റെ അഞ്ച് വാ​ഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ വാഹന ഉടമകൾ ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. പദ്ധതി തങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ പറയുന്നു. പ്രീമിയം അല്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *