ക്ലാസ്സിൽ എത്താൻ വൈകിയതിന് വിദ്യാർത്ഥിനികളുടെ മുടിമുറിച്ച് പ്രിൻസിപ്പാൾ

Uncategorized

ക്ലാസിൽ എത്താൻ വൈകിയെന്നാരോപിച്ച് വിദ്യാർത്ഥിനികളുടെ മുടി മുറിച്ചതിന് ആന്ധ്രാപ്രദേശിൽ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. ഈ വിഷയം അടുത്തിടെ വെളിച്ചത്തുവന്നതിനെത്തുടർന്ന് സമഗ്ര ശിക്ഷയുടെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ബി ശ്രീനിവാസ റാവു ഔദ്യോഗിക അന്വേഷണം ആരംഭിച്ചു.

അല്ലൂരി സീതാരാമരാജു ജില്ലയിലെ ജി മഡുഗുളയിലുള്ള പെൺകുട്ടികളുടെ റസിഡൻഷ്യൽ സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് (കെജിബിവി) ഇത്തരമൊരു സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവദിവസം വൈകിട്ട് തന്നെ കളക്ടർ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *