ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡൽ നേട്ടത്തിന് അര്‍ഹത നേടിയത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര് മെഡല്‍ നേടി. വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍ മലയാളിയായ ആര് മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉൾപ്പെടുന്നു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് ഒൻപത് പേരാണ് മെഡൽ നേട്ടത്തിന് അര്‍ഹരായത്.
സോണി ഉമ്മന്‍ കോശി (എഎസ്പി), സി ആര് സന്തോഷ് (ഡിവൈഎസ്പി), ജി ആര് അജീഷ് (ഇന്‍സ്പെക്ടര്‍), ആര് ജയശങ്കര്‍ (എഎസ്ഐ), എസ് ശ്രീകുമാര്‍ (എസ്ഐ), എന്‍ ഗണേഷ് കുമാര്‍(ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍), പി കെ സത്യന് എസ്ഐ (സൈബര്‍ സെല്‍), എന്‍ എസ് രാജഗോപാല്‍ , (ആംഡ് പൊലീസ് എസ്ഐ), എം ബൈജു പൗലോസ് (എസ്എച്ച്ഒ) എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍.