ഗര്‍ഭിണിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

കോഴിക്കോട്‌ : പുഴയില്‍ ഗര്‍ഭിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് അരിമലക്കോളനിയില്‍ ബിന്ദുവിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.കോഴിക്കോട് കുറ്റ്യാടി വാളൂക്ക് പുഴയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ബിന്ദുവിന് ഒപ്പം താമസിച്ചിരുന്ന വാസുവിനെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലരിയാന്‍ പോയ ബിന്ദുവുമായി വാസു വഴക്കിടുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ രണ്ട് ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *