തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചു: ബൃന്ദ കാരാട്ട്

National

ഡല്‍ഹി: പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ടെന്നും, ദേശീയതലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ സംയോജിപ്പിച്ച ‘ആൻ എജ്യൂക്കേഷൻ ഫോര്‍ റീത’ എന്ന പുസ്തകത്തിലാണ് വ്യന്ദയുടെ പരാമര്‍ശം.സ്ത്രീകള്‍ നിരന്തരം അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയില്‍ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുൻകാല അനുഭവങ്ങള്‍ പുസ്തകത്തിലൂടെ വിശദീകരിച്ചത്.അധികമായ സൂക്ഷ്മ പരിശോധനയുടെ ഭാരം തനിക്ക് നേരിടേണ്ടിവന്നുവെന്നും തന്റെ സത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്നതുമായി കൂട്ടികുഴച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘ബീയിങ് എ വുമണ്‍ ഇൻ ദ് പാര്‍ട്ടി’ എന്ന അധ്യായത്തിലാണ് പരാമര്‍ശം. റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരായിരുന്നു. നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *